Role of Al Sabah during Saddam Hussain's Kuwait invasion
ഇറാഖിന്‍റെ കുവൈത്ത് അധിനിവേശത്തിന് മുപ്പത് വര്‍ഷം തികയാറാവുമ്പോഴാണ് കുവൈത്തിന് അവരുടെ എക്കാലേത്തേയും പ്രിയപ്പവരില്‍ ഒരാളായ ഭരണാധികാരി ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബയെ നഷ്ടമാവുന്നത്. 1990 ഓഗസ്റ്റ് 2 ന് അര്‍ധരാത്രിയോടെയായിരുന്നു സദ്ദാംഹുസൈന്‍റെ നേതൃത്വത്തിലുള്ള ഇറാഖി സൈനികര്‍ എഴുന്നൂറോളം യുദ്ധ ടാങ്കുകളുമായി അതിര്‍ത്തി കടന്ന് കുവൈത്തിലെത്തിയത്. ചെറുത്ത് നില്‍പ്പിനുള്ള സമയം പോലും നഷ്ടപ്പെട്ടതോടെ കുവൈത്ത് ഭരണാധികാരികള്‍ അതിര്‍ത്തി കടന്ന് സൗദി അറേബ്യയില്‍ എത്തുകയയായിരുന്നു. അവിടെ നിന്നായിരുന്നു അവര്‍ പ്രവാസി സര്‍ക്കാറിന് രൂപം നല്‍കിയത്.